വരികള്‍ ഒന്നും ശരിക്കും അറിയില്ലെങ്കിലും തൊണ്ണൂറുകളില്‍ പ്രേക്ഷകരുടെ ചുണ്ടില്‍ ഈ ഗാനത്തിന്റെ വരികള്‍ എപ്പോഴുമുണ്ടാകുമായിരുന്നു. അറബിക് ഗാനത്തിനെ മലയാളികള്‍ ആസ്വദിക്കാന്‍ തുടങ്ങിയതും ഈ ഗാനത്തിന്റെ ഹിറ്റോടുകൂടിയാണ്. ഗാനം ഏതാണെന്ന് ആലോചിക്കുന്നുണ്ടാകും. ആസ്വാദക ഹൃദയങ്ങളെ കീഴടക്കിയ’നാരി നാരി….’ എന്ന അറബിക് ഗാനത്തെ ക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
മിഖില്‍ മുസലെ സംവിധാനം ചെയ്യുന്ന ‘മെയ്ഡ് ഇന്‍ ചൈന’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഇപ്പോഴിതാ വീണ്ടും ഗാനം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. ബോളിവുഡിലെ ഇരട്ട സംഗീതസംവിധായകരായ സച്ചിന്‍ജിഗാര്‍ ആണ് ഇതിന് പിന്നില്‍.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം എണ്‍പതു ലക്ഷം ആളുകള്‍ യുട്യൂബില്‍ ഗാനം കണ്ടു കഴിഞ്ഞു. രാജ് കുമാറിന്റെയും മൗനി റോയിയുടെയും ചടുലമായ നൃത്തച്ചുവടുകള്‍ ഗാനത്തിന്റെ പുതിയൊരു ആവേശം സൃഷ്ടിച്ചിരിക്കുകയാണ്, ബോമാന്‍ ഇറാനിയും ഗാനരംഗത്ത് വരുന്നുണ്ട്. വിശാല്‍ ദദ്ലാനി, ജോനിത ഗാന്ധി എന്നിവര്‍ക്കൊപ്പം സംഗീതസംവിധായകരും ഈ പാട്ടില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ‘നാരി നാരി’യുടെ പുതിയ പതിപ്പിനെ ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷെ ഗാനം ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ ആ പേടി പോയന്ന് രാജ്കുമാര്‍ പറഞ്ഞു. എന്തായാലും ഹിറ്റായി വീണ്ടും പ്രേക്ഷകരുടെ ചുണ്ടില്‍ പാടിതുടങ്ങുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…