ബ്ലോക്ക്ബസ്റ്ററായ കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് നാദിർഷ തന്റെ മലയാള ചിത്രത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നാദിർഷയുടെ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയെന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമായ വാർത്തയെന്ന് നാദിർഷ മാധ്യമങ്ങളോട് പ്രതികരിച്ചു. നായകനായി തീരുമാനിച്ചിരുന്ന ദിലീപ് ഒഴിവായതോടെ ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചതായി വന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപ് തന്റെ സിനിമയിൽ നിന്ന് പിന്മാറി എന്ന വാർത്ത തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ ഒരു പോസ്റ്റിലൂടെ വ്യാജവാർത്തകൾ പരത്തുന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയും കൊടുത്തിട്ടുണ്ട്.
“ഈ സിനിമ നിർമ്മിക്കുന്നത് ദിലീപാണ്. കമ്മാരസംഭവത്തില്‍ ദിലീപ് ഇതേ െഗറ്റപ്പില്‍ വന്നിരുന്നു. അടുത്തടുത്ത് രണ്ടു സിനിമകളിൽ സാമ്യമുള്ള കഥാപാത്രങ്ങൾ വരാതിരിക്കാനാണ് ഈ വേഷത്തിൽനിന്നു ദിലീപ് മാറിനിന്നത്. ഈ തീരുമാനം ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. മലയാളത്തിലെ മറ്റൊരു പ്രമുഖ നടൻ ഈ വേഷം കൈകാര്യം ചെയ്യും” നാദിർഷ പറഞ്ഞു. സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനില്‍ മറ്റൊരു പ്രമുഖ നടൻ എത്തുമെന്നും നാദിർഷ പറയുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കേശുവിന്റെ സഹോദരിയുടെ റോളില്‍ പൊന്നമ്മ ബാബുവും ഉർവശിയും ഉണ്ടാവുമെന്ന് സൂചന ലഭിക്കുന്നു. കേശു ഈ വീടിന്റെ നാഥന് മുൻപ് മേരാ നാം ഷാജി എന്ന പേരിൽ ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവരെ നായകരാക്കി ഒരു ചിത്രം നാദിർഷ സംവിധാനം ചെയ്യുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…