Naidu Kisses Kajal Agarwal and the rest is controversial
കാജലിന്റെ ഏറ്റവും പുതിയ ചിത്രം കവചം എന്ന സിനിമയുടെ ടീസർ പുറത്തിറക്കുന്ന ചടങ്ങിൽ നാടകീയ സംഭവങ്ങൾ. ചിത്രത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും മാധ്യമപ്രവർത്തകരും നിറഞ്ഞ സദസ്സിന് മുന്നിൽ വെച്ചാണ് ഛായഗ്രാഹകൻ ഛോട്ടാ കെ നായിഡു അനുവാദമില്ലാതെ കാജൽ അഗർവാളിനെ ചുംബിച്ചത്. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴും കാജൽ രൂക്ഷമായി സംസാരിക്കുകയുണ്ടായി.
സംഭവം വിവാദമായതോടെ ന്യായീകരണവുമായി നായിഡു എത്തുകയും ചെയ്‌തു. “മെഹ്റീൻ കൗർ കാജലിനെ ചുംബിച്ചു. അപ്പോൾ സംഗീത സംവിധായകൻ തമൻ പറഞ്ഞു, എനിക്കും കാജൽ അഗർവാളിനെ ചുംബിക്കണം.എനിക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ലെന്നും അയാൾ പറഞ്ഞു. എന്ത് കൊണ്ട് എനിക്ക് കാജലിനെ ചുംബിച്ചു കൂടാ..? അതുകൊണ്ടാണ് കാജലിനെ ചുംബിച്ചത്.” ഛോട്ടാ നായിഡു പറഞ്ഞു. പക്ഷേ ഈ ന്യായീകരണവും കൂടുതൽ വിവാദങ്ങളിലേക്ക് വഴി തെളിയിച്ചിരിക്കുകയാണ്. മീടൂ ക്യാമ്പയിൻ കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ഒരു പ്രവൃത്തി വമ്പൻ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…