ആയുഷ്മാന്‍ ഖുറാന നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആര്‍ട്ടിക്കിള്‍ 15. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നൈന’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. രശ്മി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പിയുഷ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് യാസീര്‍ ആണ്.
അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇഷ തല്‍വാര്‍ ആണ് നായിക. അനുരാഗ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.