ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നകുല്‍ തമ്പിയ്ക്ക് കാറപടകം സംഭവിച്ച വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നകുലിന്റെ സഹോദരന്‍ ഗോകുല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ച പോസ്റ്റ് വൈറലാകുകയാണ്. നകുലിന്റെ അപകടത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് കുറിപ്പിലൂടെ തുറന്നെഴുതുകയാണ്.
ജനുവരി 5 നാണ് സുഹൃത്തുക്കളുമൊത്തുള്ള ഒരു റോഡ് യാത്രയില്‍ നകുല്‍ തമ്പിക്ക് അപകടം സംഭവിക്കുന്നത്. തലച്ചോറിന് പരിക്കേല്‍ക്കുകയും മെഡിക്കല്‍ കോളേജിലെക്ക് മാറ്റുകയുമായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ തമിഴ്നാട്ടിലെ മധുരയ്ക്കടുത്ത് വച്ച എതിരെ വന്ന ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വിദഗ്ത ചികിത്സയ്ക്കായി ഇനി 12,00000 രൂപ കൂടി ആവശ്യമാണ്. അതിനാല്‍ ഏവരേയും സഹായവും പ്രാര്‍ത്ഥനയും അത്യാവശ്യമാണെന്നും ഗോകുല്‍ കുറിച്ചിട്ടുണ്ട്.
അപകടം നടന്നിട്ട് ഏകദേശം 4 ആഴ്ചയായി, നകുല്‍ ഇതുവരെ കണ്ണുതുറന്നിട്ടില്ല എന്ന് ഗോകുല്‍ കുറിച്ചു.മധുര വേലമ്മാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള നകുലിന്റെ ബോധം ഇപ്പോഴും തെളിയാത്തതാണ് മാതാ പിതാക്കള്‍ക്കും ഉറ്റവര്‍ക്കും ആശങ്കയുണര്‍ത്തുന്നത്. അഭിനേതാവിനൊപ്പം മികച്ച നര്‍ത്തകന്‍ കൂടിയാണ് നകുല്‍. താരം പതിനെട്ടാം പടി എന്ന ചിത്രത്തില്‍ ശ്രദ്ദേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…