അര്ജുന് അശോകന് നായകനാകനായെത്തിയ തട്ടാശ്ശേരി കൂട്ടത്തിലെ ‘നല്ല തനി തങ്കം’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ബി. ആര് ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശരത് ചന്ദ്രന് ആര് ആണ്. നന്ദു കര്‍ത്തയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അര്ജുന് അശോകന്, വിജയരാഘവന്, ഉണ്ണി രാജന് പി ദേവ് എന്നിവരാണ് ഗാനരംഗത്തുള്ളത്.
ദിലീപിന്റെ അനുജന് അനൂപ് പത്മനാഭനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷനാണ് നിര്‍മാണം. സന്തോഷ് ഏച്ചിക്കാനം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. അര്ജുന് അശോകനെ കൂടാതെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഗണപതി, അനീഷ് ഗോപാല്‍, അപ്പു, ഉണ്ണി രാജന് പി ദേവ്, വിജയരാഘവന്, വിജയരാഘവന്. പ്രിയംവദ കൃഷ്ണന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിതിന് സ്റ്റാന്‍സിലാവോസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
പ്രൊജക്ട് ഹെഡ് റോഷന് ചിറ്റൂര്‍, കോ. പ്രൊഡ്യൂസ് ചന്ദ്രന് അത്താണി, ശരത് ജി നായര്‍, ബൈജു ബി ആര്, കഥ ജിയോ പി.വി, എഡിറ്റര്‍ വി. സാജന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, കലാ സംവിധാനം അജി കുറ്റിയാണി, ഗാനരചന ബി.കെ ഹരിനാരായണന് രാജീവ് ഗോവിന്ദന് സഖി എല്‍സ, ചമയം റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖി എല്‍സ, നിര്‍മ്മാണ നിര്‍വ്വഹണം ഷാഫി ചെമ്മാട്, സ്റ്റില്‍സ് നന്ദു എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.