ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യ ഗ്രാമത്തിന്റെ കഥ പറയുന്ന നമസ്തേ ഇന്ത്യയുടെ വർണാഭമായ ടീസർ പുറത്തിറങ്ങി. ആർ അജയ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിവേക് ഗോപൻ, വിഷ്ണു നമ്പ്യാർ, നേഹാ ആനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസി കാഞ്ഞിരപ്പള്ളിയാണ് നിർമാണം. രാഹുൽ മേനോൻ ഛായാഗ്രഹണവും അഖിൽരാജ് സംഗീതവും നിർവഹിക്കുന്നു