Categories: Tamil

ഭർത്താവിന്റെ മുകളിൽ കയറിയിരുന്ന് നമിത;തങ്ങൾ കണ്ടു മുട്ടിയ ദിവസത്തിന്റെ ഓർമ്മ പുതുക്കി ഇരുവരും

ഐറ്റം ഡാൻസുകളിലൂടെ യുവാക്കളുടെ മനസ്സ് കീഴടക്കിയ താരമാണ് നമിത. യുവാക്കളുടെ ഹരം ആണ് നമിത. തടിച്ചുരുണ്ട ശരീരപ്രകൃതിയുള്ള നമിത നിരവധി ചിത്രങ്ങളിൽ ഐറ്റം ഡാൻസുകളുമായി എത്തിയിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ എന്ന ചിത്രത്തിൽ നമിത എത്തിയിരുന്നു. നമിത ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. നിലത്തു കിടക്കുന്ന ഭര്‍ത്താവിന്റെ മുകളില്‍ കയറി ഇരുന്ന് ചിരിക്കുന്നതും ഭര്‍ത്താവിന് ഉമ്മ കൊടുക്കുന്നതും അദ്ദേഹത്തിന്റെ ഷോള്‍ഡറില്‍ ചാരി കിടക്കുന്നതുമായ ചിത്രങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും നമിത പങ്കുവെക്കുന്നുണ്ട്.


‘ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയെ ആദ്യം കണ്ടുമുട്ടിയ ദിവസത്തിന്റെ സന്തോഷം. ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയാവും. ഈ സമയങ്ങള്‍ ഒരു പുഴയിലെ വെള്ളം പോലെ ഒഴുകി കൊണ്ടിരിക്കുകയാണ്. 40 വര്‍ഷത്തേക്ക് കൂടി ഒഴുകുകയാണ്. ചിയേഴ്‌സ്’.. എന്നുമാണ് നമിത കുറിച്ചിരിക്കുന്നത്. എല്ലാ കാലത്തും നിങ്ങൾ സന്തോഷത്തോടെ ഇതുപോലെ ഇരിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. സുഹൃത്തായിരുന്ന വീരേന്ദ്ര ചൗധരിയെ തിരുപതിയില്‍ വച്ച് 2017 നവംബറിലായിരുന്നു നമിത വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷം താൽക്കാലികമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. ഇരുവരും തമ്മിലുള്ള സ്നേഹം വ്യക്തമാക്കുന്ന ചിത്രങ്ങളും മറ്റു പോസ്റ്റുകളും സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവെക്കാറുണ്ടായിരുന്നു. വിവാഹത്തിനുശേഷം തന്റെ ശരീരഭാരം കുറച്ചുകൊണ്ട് ബോഡി ഷെയ്മിങ് നടത്തുന്നവർക്കെതിരെ ഒരു വെല്ലുവിളിയായി നമിത എത്തിയിരുന്നു. കളിയാക്കിയവരുടെ കയ്യടികൾ നേടുവാനും നമിതക്ക് സാധിച്ചു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago