വിവാഹ ശേഷം സിനിമയിലേക്ക് തിരികെ വരുമോ എന്ന ചോദ്യത്തിന് നമിത നൽകിയത് മാസ്സ് മറുപടി. ഒരു പ്രമുഖ മാസികയുടെ അഭിമുഖത്തിലാണ് അവതാരിക നമിതയോട് ഇങ്ങനൊരു ചോദ്യം ചോദിച്ചത്. എന്നാൽ നമിതയുടേത് ഊതി കാച്ചിയത് പോലെയുള്ള മറുപടി ആയിരുന്നു.
‘വിവാഹം കഴിഞ്ഞാൽ പിന്നെ ഞാൻ സിനിമയിലേക്ക് തിരികെ വരില്ല. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. ഞാന്‍ കുടുംബത്തിനാണു പ്രാധാന്യം നല്‍കുന്നത്.ഈ മേഖലയില്‍ നില്‍ക്കുമ്ബോള്‍ ഹെയര്‍ ചെയ്യ്തുതരാനും ഡ്രസ്സ് എടുത്തു തരാനുമൊക്കെ ആളുണ്ടാകും. എന്നാല്‍ പിന്നീടു എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂ
കല്യാണം കഴിഞ്ഞ് സെറ്റില്‍ ആയ ശേഷം അതുമായി പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസപ്പെടുന്ന ധാരാളം നടിമാരെ എനിക്കറിയാം.കല്യാണം കഴിഞ്ഞു കുടുംബത്തിനൊപ്പം ജീവിക്കുമ്പോഴും ആ ജീവിതവുമായി പൊരുത്തപ്പെട്ട് പോകാനാകാത്ത ഒരുപാട് നടിമാരെ എനിക്കറിയാം. ഇപ്പോഴും പണ്ടത്തെ ഓര്‍മ്മയില്‍ കണ്ണാടിയുടെ മുന്നില്‍ ലിപ്സ്റ്റിക്കൊക്കെ ഇട്ടുനില്ക്കാറുണ്ടെന്നും ചിലര്‍ പറയാറുണ്ട്. എന്നെ സംബന്ധിച്ച് ഫാമിലിക്കാണ് പ്രാധാന്യം. സിനിമയാണ് എന്റെ ജീവിതം എന്നൊന്നും കരുതുന്നില്ല. സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകൂ.’ ഇതായിരുന്നു നമിതയുടെ മറുപടി.