മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് നമിതാ പ്രമോദ്. വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ വഴിയാണ് നമിത അഭിനയരംഗത്തേക്ക് കടന്ന് വന്നത്. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമ അഭിനയത്തിലേക്ക് കടന്നുവന്നത്. അൽ മല്ലുവാണ് നമിതയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ചിത്രങ്ങളിലും നമിത അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് നമിതയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ്. പോപ്പ് പിങ്കിൽ ഏറെ മനോഹാരിയായി എത്തിയിരിക്കുന്ന നടിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അവിനാശ് ചൂച്ചിയാണ്. രശ്മി മുരളീധരനാണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. മേക്കപ്പ് അമൽ അജിത്കുമാർ നിർവഹിച്ചിരിക്കുന്നു.