ഷൂട്ടിങ്ങിനിടെ നടി നമിത കിണറ്റിൽ വീണു. ഏവരെയും ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ഇത്. ബൗവൗ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ആണ് ഇത് സംഭവിച്ചത്. ഇന്നലെ രാവിലെ ചിത്രാഞ്ജലിയിൽ വച്ചാണ് ഈ സംഭവം നടന്നത്. കിണറ്റിനരികിൽ നിന്ന് ഫോൺ ചെയ്തുകൊണ്ടിരുന്ന നമിത തന്റെ ഫോൺ കിണറ്റിലേക്ക് പോയത് പിടിക്കുവാനായി കിണറ്റിലേക്ക് ആഞ്ഞപൊഴാണ് വീണത്. ഇത് കണ്ട് നിന്ന അണിയറപ്രവർത്തകർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് സംവിധായകരായ ആര്‍.എല്‍. രവി, മാത്യുസ്‌ക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് മറ്റുള്ളവര്‍ക്ക് കാര്യം പിടികിട്ടിയത്. 35 അടി താഴ്ചയുള്ള ഒരു കിണറ്റിലേക്ക് ആണ് താരം വീണത്. ചിത്രത്തിൽ നമിതാ കിണറ്റിലേക്ക് വീഴുന്ന രംഗമായിരുന്നു ഷൂട്ട് ചെയ്തു കൊണ്ടിരുന്നത്. നമിത ആദ്യമായി നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്.
തമിഴ് മലയാളം എന്നീ ഭാഷകൾക്ക് പുറമെ നിരവധി ഭാഷകളിലും ചിത്രം പുറത്തിറങ്ങും എന്ന് വാർത്തകൾ ലഭിക്കുന്നുണ്ട്. സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ഒരു ചിത്രമാണിത്. ചിത്രത്തിൽ ഒരു നായയാണ് നായകൻ. കിണറ്റിൽ അകപ്പെട്ട പോയ താരത്തെ വളരെ സാഹസികമായി രക്ഷിക്കുന്ന നായയുടെ കഥയാണ് ചിത്രമൊരുക്കുന്നത്. അതിനൊപ്പം സസ്‌പെന്‍സും കൂടി ചേര്‍ത്താണ് രവിയും മാത്യു സ്‌കറിയയും തിരക്കഥയൊരുക്കിയിരിക്കുന്നത്. എസ് നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എസ് ക്യഷ്ണ നിര്‍വ്വഹിക്കുന്നു. മുരുകന്‍ മന്ദിരത്തിന്റെ വരികള്‍ക്ക് റെജി മോന്‍ സംഗീതം പകരുന്നു. നമിത ഈ ചിത്രത്തിൽ ഒരു ബ്ലോഗറുടെ വേഷത്തെ ആണ് അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…