മിക്കപ്പോഴും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന നടനാണ് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ. ഇപ്പോഴിതാ ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്മാനെതിരെയും ഭാരതത്തിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌നക്കെതിരെയും നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണ റഹ്മാനെയും ഭാരതരത്‌നത്തെയും അപമാനിച്ച് സംസാരിച്ചത്.
ഈ അവാര്‍ഡുകളെല്ലാം തന്റെ കാലിന് തുല്യമാണെന്നും തെലുങ്ക് സിനിമയ്ക്ക് തന്റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡെന്നും ബാലകൃഷ്ണ പറഞ്ഞു. എ.ആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായി കേട്ടിരുന്നു. റഹ്മാന്‍ ആരാണെന്ന് തനിക്കറിയില്ല. ഭാരതരത്ന ഒക്കെ എന്റെ അച്ഛന്‍ എന്‍.ടി.ആറിന്റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണ്. എന്റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം.
ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണുമായും ബാലകൃഷ്ണ തന്നെ താരതമ്യപ്പെടുത്തുന്നുണ്ട്. വര്‍ഷങ്ങളായി ഷൂട്ടിംഗ് നീട്ടുന്ന ജെയിംസ് കാമറൂണില്‍ നിന്ന് വ്യത്യസ്തമായി തന്റെ ഷൂട്ടിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. അതിലൂടെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനും കൂടുതല്‍ ഹിറ്റുകള്‍ നേടാനാകുമെന്നും താന്‍ വിശ്വസിക്കുന്നെന്നും ബാലകൃഷ്ണ പറയുന്നു.
ബോയപതി ശ്രീനുവിനൊപ്പമുള്ള അഖന്ദ എന്ന ചിത്രത്തില്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം. പ്രഗ്യ ജയ്‌സ്‌വാളാണ് നായികയായി എത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…