ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നന്ദന വർമ്മ. ഇപ്പോഴിതാ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഏറെ സുന്ദരിയായിട്ടാണ് നന്ദന വർമ ചിത്രങ്ങളിൽ കാണപ്പെട്ടിരിക്കുന്നത്. മഴയത്ത്, സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് താരത്തിന്റെ മറ്റു സിനിമകൾ.
View this post on Instagram
സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ നന്ദന സ്ഥിരമായി ചിത്രങ്ങളും തന്റെ വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്. മോഹൻലാൽ ചിത്രം സ്പിരിറ്റിൽ ബാലതാരമായാണ് നന്ദന സിനിമ ലോകത്തേക്ക് വന്നത്. അയാളും ഞാനും തമ്മിൽ, ക്രോക്കോഡൈൽ ലവ് സ്റ്റോറി, 1983, റിംഗ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, മിലി തുടങ്ങിയ ചിത്രങ്ങളിലും നന്ദന ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. രാജാവുക്ക് ചെക്ക് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച താരം വാങ്ക് എന്ന ചിത്രത്തിൽ അനശ്വര രാജനൊപ്പം നായികാവേഷവും ചെയ്തു.
ചെന്നൈ എ എം ജെയിന് കോളേജില്‍ ക്രിമിനോളജിയില്‍ ബിരുദത്തിനു പഠിക്കുകയാണ് താരമിപ്പോള്‍. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ് താരം. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ പുത്തന്‍ ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലാം താരം ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ നന്ദനയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.