നടിയായും അവതാരകയായും ശ്രദ്ധേയയാണ് നന്ദിനി. ഹലോ നമസ്തേ എന്ന ടോക്ക് ഷോയിലൂടെയാണ് നന്ദിനി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. നന്ദിനി തന്റെ കരിയര്‍ തുടങ്ങുന്നത് ഏഷ്യാനെറ്റ് ദുബായിലൂടെ ആണ്. ഒരു റേഡിയോ ജോക്കി ആയി നന്ദിനി ഒന്നര വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.
എന്നാല്‍ ഇപ്പോള്‍ മറ്റൊരു പേരിലാണ് നന്ദിനി അറിയപ്പെടുന്നത്. ഒരു പ്രഫഷണല്‍ ഡി ജെ ആയ ശേഷം നന്ദിനി അറിയപ്പെടുന്നത് ലേഡീ എന്‍വി എന്നാണ്. തീര്‍ന്നില്ല, യോഗയിലും പ്രതിഭ തെളിയിച്ച ഒരാളാണ് നന്ദിനി. യോഗ പോസിലുള്ള ചിത്രങ്ങള്‍ നന്ദിനി പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ നന്ദിനി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഒരു ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. പൂര്‍ണമായും വ്യത്യസ്തമായ ഒരു തീമിലുള്ള ഫോട്ടോ ഷൂട്ടാണിത്. ‘ ഓണത്തെ കുറിച്ചു മാറി ചിന്തിക്കുമ്പോള്‍ ‘ എന്നാണ് ക്യാപ്ഷന്‍ ആണ് ചിത്രങ്ങള്‍ക്ക് നന്ദിനി നല്‍കിയിരിക്കുന്നത്. ഷെറിന് എബ്രഹാംമാണ് ചിത്രങ്ങളെടുത്തത് .