അവതാരകയായും ഡിസ്കോ ജോക്കിയായും റേഡിയോ ജോക്കിയായും അഭിനേത്രിയായുമെല്ലാം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സുന്ദരിയാണ് നന്ദിനി. വളരെ ചടുലമായി സംസാരിച്ച് താരങ്ങളെ അഭിമുഖം ചെയ്യുന്ന താരങ്ങളെ കൈയ്യിലെടുക്കുന്ന അവതാരകയായ നന്ദിനി ശ്രീ ഡിജെ ലേഡി എൻവി എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.
ഹലോ നമസ്തേ എന്ന പ്രോഗ്രാമിന്റെ അവതാരകയായിട്ടാണ് നന്ദിനി ശ്രദ്ധ നേടിയത്. ജമ്നാപ്യാരി, ലവ് 24*7, ചിറകൊടിഞ്ഞ കിനാവുകൾ, അലമാര, മനോഹരം, മറിയം വന്നു വിളക്കൂതി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമാഡാഡിയുടെ എങ്കിലേ എന്നോട് പറ എന്ന സെലിബ്രിറ്റി ഫൺ ചാറ്റ് ഷോയുടെ അവതാരകയായും ഏറെ ശ്രദ്ധേയയാണ് നന്ദിനി. വലിയൊരു ആരാധകവൃന്ദം തന്നെ നന്ദിനിക്കുണ്ട്.
തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നന്ദിനി പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫറായ ഷെറിൻ എബ്രഹാമാണ്.
View this post on Instagram