സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള നടന് നന്ദുവിന്റെ മേക്കോവര്‍ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നന്ദുവിന്റെ സ്റ്റൈലിഷ് മേക്കോവറിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രശസ്ത ക്യാമറമാന് മഹാദേവന് തമ്പിയാണ്. ഹോളിവുഡ് നടനെപ്പോലെ ഉണ്ടെന്നും ഇതേ ലുക്കില്‍ നന്ദു ഒരു സിനിമ ചെയ്യണം എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.
മലയാള സിനിമയില്‍ 30 വര്‍ഷമായി സജീവമാണ് നന്ദു. നന്ദലാല്‍ കൃഷ്ണമൂര്‍ത്തി എന്ന നന്ദു നിരവധി പ്രിയദര്ശന് സിനിമകളിലും നന്ദു അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ നന്ദുവിന്റെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
നിരവധി മേക്കോവര്‍ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ കൂടിയായ മഹാദേവന് തമ്പി. അതിഥി തൊഴിലാളി പെണ്‍ക്കുട്ടിയെ മോഡലാക്കിയുള്ള ഫോട്ടോഷൂട്ട് വൈറലായിരുന്നു. 98 കാരിയായ പാപ്പിയമ്മയുടെ പല്ലില്ലാതെ മോണകാട്ടി ചിരിക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.