ധ്രുവങ്ങൾ പതിനാറ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യ മുഴുവൻ ചർച്ചാവിഷയമായ സംവിധായകനാണ് കാർത്തിക്ക് നരേൻ.അദ്ദേഹത്തിന്റെ രണ്ടാം ചിത്രമാണ് നരകാസുരൻ.ചിത്രത്തിന്റെ ട്രയ്ലർ ഇന്ന് പുറത്ത് വന്നു.
41 ദിവസം കൊണ്ടാണ് നരഗസൂരന്റെ ചിത്രീകരണം പൂർത്തിയായത്.മലയാള നടൻ ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്
ശ്രേയാ ശരണ്‍, സുദീപ് കിഷന്, ആത്മിക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നത്.
സംഗീതം റോൺ ഏതൻ, ഛായാഗ്രഹണം സുജിത്ത് സാരംഗ്. ചിത്രം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും