പതിനഞ്ചാം വിവാഹവാർഷിക ദിനത്തിൽ വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടൻ നരേൻ. സോഷ്യൽ മീഡിയയിലൂടെയാണ് നരേൻ ഇക്കാര്യം പങ്കുവെച്ചത്. ഭാര്യയ്ക്കും മകൾക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് നരേൻ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തുന്ന സന്തോഷം പങ്കുവെച്ചത്.
‘പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ വിശേഷപ്പെട്ട ദിവസം കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു.’ – ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് നരേൻ കുറിച്ചു.
2007ൽ ആയിരുന്നു നരേൻ മഞ്ജു ഹരിദാസിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് പതിനാല് വയസുള്ള തന്മയ എന്നൊരു മകളുണ്ട്. സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായതോടെ ശ്രദ്ധേയനായ താരം തമിഴിലും സജീവമാണ്. അടുത്തിടെ റിലീസ് ചെയ്ത കമൽ ഹാസൻ നായകനായ ‘വിക്രം’ എന്ന സിനിമയിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു. കൈതി 2 ആണ് നടന്റെ അടുത്ത വലിയ പ്രൊജക്ടുകളിലൊന്ന്.
View this post on Instagram