സഹോദരന്റേയും സഹോദരിയുടേയും കഥ പറഞ്ഞ ചിത്രമായിരുന്നു നിവിന്‍ പോളി നായകനായെത്തിയ മിഖായേല്‍ എന്ന ചിത്രം. നവനി ദേവാനന്ദ് എന്ന പുതുമുഖ താരമായിരുന്നു ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായി വേഷമിട്ടത്. താരത്തിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. പിന്നീട് താരം അധികം സിനിമകളിലൊന്നും എത്തിയിരുന്നില്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങളെല്ലാം വൈറലാകുന്നത്. ഇപ്പോഴിതാ തൂവെള്ള ഫെതര്‍ കോട്ട് ടൈപ്പ് ഡ്രസ്സില്‍ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. നല്ല ഒരു നര്‍ത്തകി കൂടിയാണ് താരം. താരത്തിന്റെ ക്ലാസിക്കല്‍ ഡാന്‍സ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഡാന്‍സ് വീഡിയോയും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൃഷ്ണ നീ ബേഗനെ എന്ന ഗാനത്തിന് ആയിരുന്നു താരം ചുവടുവെച്ചത്.
മിഖായേലില്‍ അഭിനയിക്കുന്നതിനു മുമ്പ് വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന ചിത്രത്തില്‍ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിനു പുറമേ സ്നേഹവീട് എന്ന ചിത്രത്തിലും താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു. കോഴിക്കോട് സ്വദേശിയാണ് നവനി.