‘നന്ദനം’ എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലാമണിയായി തീർന്ന് മലയാളികളുടെ പ്രിയങ്കരിയായ മാറിയ നടിയാണ് നവ്യാ നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നവ്യയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് നവ്യ. നവ്യ തന്നെയാണ് ചിത്രങ്ങള്‍ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
അമല്‍ അജിത് കുമാറാണ് നവ്യയെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ശബരിനാഥാണ് നവ്യയെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ശീമാട്ടിക്കാണ് നവ്യ സാരി ക്രെഡിറ്റ് നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിയത്. ‘ഇത്ര സുന്ദരിയായി അടുത്തൊന്നും കണ്ടിട്ടില്ലെ’ന്നാണ് ആരാധകര്‍ പറയുന്നത്.