ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരങ്ങളിൽ ഒരാളാണ് നവ്യ നായർ, നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്, വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം ഇപ്പോൾ വീണ്ടും തിരിച്ച് വരവിന് ഒരുങ്ങുകയാണ്, സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഒരു പഴയ ഓസ്ട്രേലിയന്‍ യാത്രയുടെ ചിത്രമാണ് ഇപ്പോള്‍ നവ്യ പങ്കുവച്ചിരിക്കുന്നത്. ഓസ്ട്രേലിയയില്‍ പോയി ഒരു കങ്കാരുവിനോട് മിണ്ടിപ്പറയുകയാണ് താരം. കൌതുകത്തോടെയാണ് ഇരുവരും പരസ്പരം നോക്കുന്തന്. “എന്നെ കണ്ട അവനും അവനെകണ്ട ഞാനും :”എവിടെ ആയിരുന്നു ഇത്രയും കാലം ” എന്ന് പറഞ്ഞുകൊണ്ടാണ് നവ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്.
യാത്രകളെ ഒരുപാട് ഇഷ്ടപെടുന്ന ആളാണ് നവ്യ, ലോക്ക്ഡൌണ്‍ കാലത്ത് നവ്യ ഏറ്റവുമധികം മിസ് ചെയ്ത കാര്യങ്ങളില്‍ ഒന്നും യാത്രയായിരുന്നു. അടുത്തിടെയായിരുന്നു മകന് സായിയുടെ പിറന്നാള്‍ താരവും കുടുംബവും ഗംഭീരമാക്കി ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ എല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.