പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം വേദി പങ്കിട്ടതിന്റെ സന്തോഷം പങ്കുവെച്ച് നടി നവ്യ നായർ. പ്രധാനമന്ത്രിക്ക് ഒപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്ന് കുറിച്ചാണ് നവ്യ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് കമന്റ് ബോക്സിൽ ആശംസകൾ നേർന്നത്. അതേസമയം, എതിർപ്പ് അറിയിച്ചെത്തുന്നവരുടെ കമന്റുകളുടെ കമന്റ് ബോക്സിൽ കാണാവുന്നതാണ്.
യുവം പരിപാടിയിൽ പങ്കെടുത്ത നവ്യ നായർക്ക് എതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം ആയിരുന്നു. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്ക് പേജിലും നവ്യയുടെ പോസ്റ്റിന് താഴെ പരിഹാസങ്ങളും മോശപ്പെട്ട ഭാഷയിലുള്ള കമന്റുകളായിരുന്നു. എന്നാൽ, ഇത് കണ്ടൊന്നും മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കാൻ നവ്യ തയ്യാറായില്ല.
കഴിഞ്ഞദിവസം പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വിധേയമാകുമ്പോൾ പരിപാടിയിൽ നിന്നുള്ള പുതിയ ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. അതേസമയം, കഴിഞ്ഞദിവസം നവ്യ പങ്കുവെച്ച ചിത്രങ്ങളുടെ താഴെ ഗായിക റിമി ടോമിയും കമന്റ് ചെയ്തിരുന്നു. ലവ് ഇമോജി ആയിരുന്നു കമന്റ് ആയി റിമി കുറിച്ചത്.
View this post on Instagram
View this post on Instagram