നയൻതാര നായികയായി എത്തിയ പുതിയ ചിത്രമാണ് ഇമൈക്ക നൊടികൾ
പ്രേക്ഷകരെ പൂർണമായും പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ തന്നെയാണ് ഇമൈക്ക നൊടികൾ. തമിഴിൽ ഈ അടുത്ത് ഇറങ്ങിയ ത്രില്ലർ ചിത്രങ്ങളിൽ ഒന്നെന്ന് പറഞ്ഞ് മാറ്റിനിർത്തേണ്ട ഒരു ചിത്രമല്ലിത്.
ത്രില്ലും സസ്പെൻസും ആക്ഷനും ഇമോഷനുമെല്ലാം ഒത്തുചേർന്ന ഒരു പൂർണമായ ത്രില്ലർ തന്നെയാണിത്. ഡീമോന്റെ കോളനി എന്ന ആദ്യചിത്രം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അജയ് ജ്ഞാനമുത്തു തന്റെ രണ്ടാമത്തെ ചിത്രത്തിലും ആ മികവ് കൂടുതൽ അഴകാർന്നതാക്കിയിട്ടുണ്ട്.
ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുന്നുമ്പോൾ ഏറ്റവും കൂടുതൽ കൈയടി കിട്ടുന്നത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നയൻതാരയ്ക്ക് തന്നെയാണ്. ഓരോ സിനിമകൾ കഴിയുമ്പോളും താൻ എന്തുകൊണ്ടാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിന് അർഹയായത് എന്ന് അടിവരയിടുകയാണ് നയൻതാര.
ചിത്രത്തിലെ അഞ്ജലി എന്ന cbi ഓഫീസർ കഥാപാത്രം ഏതൊരു പ്രേക്ഷകനെയും ആവേഷഭരിതമാക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ്.രുദ്ര എന്ന പ്രതിനായകനെ പ്രതിരോധത്തിലാക്കാൻ പലപ്പോഴും അഞ്ജലിക്ക് സാധിക്കുന്നുണ്ട്.
സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ നയൻതാര കാണിക്കുന്ന മികവാണ് ഇവിടെ എടുത്തു പറയേണ്ടത്.ഇതിന് മുൻപ് ഇറങ്ങിയ കൊലമാവ് കോകില, വേലയ്കാരൻ തുടങ്ങിയ ചിത്രങ്ങളിലാണെങ്കിലും ഈ മികവ് കാണുവാൻ സാധിക്കും.ഇത്തരത്തിൽ മികച്ച സിനിമകളും കഥാപാത്രങ്ങളുമായി നയൻതാര മിന്നി തിളങ്ങട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.