ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരിക്കുകയാണ് ഇരുവരും. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. ബ്ലൂ അനാര്‍ക്കലിയായിരുന്നു നയന്‍താര എത്തിയത്. വെളള ഷര്‍ട്ടും മുണ്ടുമായിരുന്നു വിഘ്നേഷിന്റെ വേഷം.
She be the sweetest ❤
Nayanthara and @VigneshShivN at Thirupathi 😍❤#LadySuperstar #Nayanthara pic.twitter.com/U1VKlBPQLv— N Café (@NayanCafe) September 27, 2021
‘നാനും റൗഡി നാന് താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെ വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്താണ് നയന്‍താര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം. ”വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാന്‍ കാത്തിരിക്കുന്നു,” എന്നാണ് വിഘ്നേഷ് ഉത്തരം നല്‍കിയത്. നയന്‍താരയുടെയും വിഘ്നേഷിന്റെയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തേ ഒരു തമിഴ് വെബ്സൈറ്റിനു നല്കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന് നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. ചില ലക്ഷ്യങ്ങളുണ്ടെന്നും അതൊക്കെ ചെയ്ത് തീര്‍ത്തിട്ടായിരിക്കും വിവാഹമെന്ന് വിഘ്നേഷ് പറഞ്ഞു. ‘ങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോള്‍ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം’, വിഘ്നേഷ് പറയുന്നു.
“Okay thank you”. Nayannneeee💃💃💃😍😍😍😍#Nayanthara #LadySuperstar
pic.twitter.com/R3e2MGBmN6— Suria😇 (@suria____) September 27, 2021