കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. സിനിമാ ലോകത്ത് നിന്ന് നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് പിന്നാലെ ഇരുവരും തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും കേരളത്തില്‍ എത്തിയിരിക്കുകയാണ്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അമ്മയുടെ അനുഗ്രഹം തേടിയാണ് നയന്‍താരയും വിഘ്നേഷ് ശിവനും കേരളത്തില്‍ എത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് ദമ്പതികള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങളോട് സംസാരിക്കാതെയാണ് ഇരുവരും പുറത്തേക്കു പോയത്. തിരുവല്ലയാണ് നയന്‍താരയുടെ സ്വദേശം.
2015 ല്‍ നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.