തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയ്ക്കും സംവിധായകന് വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിച്ചു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇരുവര്‍ക്കും ആണ്‍കുട്ടികള്‍ ജനിച്ചത്. കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവച്ച് വിഘ്നേഷ് ശിവന് തന്നെയാണ് അച്ഛനും അമ്മയുമായ കാര്യം ആരാധകരുമായി പങ്കുവച്ചത്. നിരവധി പേരാണ് വിഘ്നേഷിനും നയന്‍താരയ്ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.
View this post on Instagram
നേരത്തെ വിഘ്നേഷ് ശിവനും നയന്‍താരയും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിനായിരുന്നു നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹം. ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ച് ആഢംബര പൂര്‍ണമായിരുന്നു ചടങ്ങുകള്‍. രജനീകാന്ത്, കമല്ഹാസന്, ബോളിവുഡ് താരം ഷാരൂഖ് ഖാന്, സൂര്യ, കാര്‍ത്തി, ജ്യോതിക തുടങ്ങി വന്‍താരനിരയാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വിവാഹത്തിന് ശേഷം നയന്‍താരയും വിഘ്നേഷ് ശിവനും സിനിമയുടെ തിരക്കുകളിലേക്ക് കടന്നിരുന്നു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന് ചിത്രം ജവാനിലാണ് നയന്‍താര നിലവില്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന് ചിത്രം ഗോള്‍ഡിലും നയന്‍താര അഭിനയിച്ചിരുന്നു.