ഇരട്ടക്കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് നയൻതാരയും വിഘ്നേഷ് ശിവനും മുംബൈ വിമാനത്താവളത്തിൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കപ്പെട്ട വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. ഉയിരിനും ഉലകത്തിനും ഒപ്പം വിമാനത്താവളത്തിൽ എത്തിയ നയൻസും വിക്കിയും കുഞ്ഞുങ്ങളുടെ മുഖം ക്യാമറകളിൽ നിന്ന് മറച്ചുപിടിച്ചാണ് കടന്നു പോയത്.
ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയതായിരുന്നു നയൻതാരയും വിക്കിയും. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങുന്നതിനായാണ് താരങ്ങൾ മുംബൈ വിമാനത്താവളത്തിൽ എത്തിയത്.
View this post on Instagram
ആറ്റ് ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ്.