തെന്നിന്ത്യൻ സിനിമ പ്രേഷകരുടെ ഇടയിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ച കാര്യമാണ് നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയം. ഇരുവരും തമ്മിൽ വളരെ കാലങ്ങളായി പ്രണയത്തിൽ ആണ്. ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും. ഇവരുടെ വിവാഹം എന്ന തരത്തിൽ പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ അവഎല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്ന് ഈ താരങ്ങൾ തന്നെ തെളിയിച്ചു തന്നിരുന്നു.
ഇപ്പോഴിതാ ഇരുവരും പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. അത്തരത്തിൽ ഉള്ള പിന്തുണ ഈ ചിത്രങ്ങൾക്കും ലഭിക്കുന്നുണ്ട്. ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഈ പുതിയ വർഷത്തിൽ എങ്കിലും തങ്ങളുടെ ഇഷ്ട്ട താരങ്ങളുടെ വിവാഹം നടക്കുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകരും.