സംവിധായകൻ വിഘ്‌നേശ് ശിവനൊപ്പം അമ്മയുടെ ജന്മദിനം ആഘോഷിച്ച് നയൻതാര. ആഘോഷക്കാഴ്ചകളുടെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. വിഘ്‌നേശ് ശിവനാണ് ഫോട്ടോസ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെച്ചത്. നയൻതാരയുടെ അമ്മ ഓമന കുര്യന് ആശംസകൾ നേരുവാനും വിഘ്‌നേശ് മറന്നില്ല. ഗ്രേ ടോപ്പ് ധരിച്ചാണ് നയൻതാര എത്തിയിരിക്കുന്നത്. നയൻതാരയേയും അമ്മയേയും കെട്ടിപ്പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോയും വിഘ്‌നേശ് പങ്ക് വെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഗോവയിലാണ് ഇരുവരും അമ്മയുടെ ജന്മദിനം ആഘോഷിച്ചത്.
കഴിഞ്ഞ കുറെ വർഷങ്ങളായി വിഘ്‌നേഷും നയൻതാരയും പ്രണയത്തിലാണ്. എന്നാണ് ഇരുവരുടെയും വിവാഹം എന്നാണ് ആരാധകർ ചോദിക്കുന്നത്. തന്റെ പുതിയ ചിത്രമായ നേട്രികണ്ണിന്റെ പ്രചരണാർത്ഥം നയൻതാര നടത്തിയ ഒരു അഭിമുഖത്തിൽ താരത്തിന്റെ കൈയ്യിൽ കിടന്ന മോതിരത്തെ കുറിച്ച് ചോദ്യമുയർന്നിരുന്നു. അത് തന്റെ എൻഗേജ്മെന്റ് റിങ് ആണെന്നാണ് താരം വെളിപ്പെടുത്തിയത്. ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നാനും റൗഡി താൻ എന്ന 2015ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. കൊറിയൻ ചിത്രമായ ബ്ലൈൻഡിന്റെ തമിഴ് റീമേക്കായ നേട്രിക്കണ്ണിലാണ് നയൻതാരയെ പ്രേക്ഷകർ അവസാനമായി കണ്ടത്. രജനീകാന്തിന്റെ അണ്ണാത്തെയാണ് പുതിയ ചിത്രം. വിഘ്‌നേശ് ശിവൻ തന്നെ ഒരുക്കുന്ന കാതു വാക്കുല രണ്ടു കാതൽ, ആറ്റ്ലീ ഒരുക്കുന്ന ഷാരൂഖ് ഖാൻ ചിത്രം, ലൂസിഫർ തെലുങ്ക് റീമേക്ക് ചിരഞ്ജീവിയുടെ ഗോഡ്‌ഫാദർ, അൽഫോൻസ് പുത്രേൻ – പൃഥ്വിരാജ് സുകുമാരൻ ചിത്രം ഗോൾഡ് എന്നിവയാണ് മറ്റ് പുതിയ ചിത്രങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…