കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന താരമാണ് നയൻതാര ചക്രവർത്തി. തന്റെ ഈ കാലയളവ് കൊണ്ട് 30 ഓളം ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഹിന്ദിയിലും തമിഴിലും എല്ലാം താരം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നയൻതാര ചക്രവർത്തി. സോഷ്യൽ മീഡിയയിലൂടെ തന്റെ ഗ്ലാമർ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുന്നത്.
ഒരു അഭിമുഖത്തിൽ താൻ ഒരു നായികയായി മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തുന്നുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു താരം. നയൻതാര 94.7 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി. മൂന്നുനാലു വർഷമായി അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് താരം. എന്നാൽ തന്റെ തിരിച്ചു വരവ് നായികയായിട്ടാണ് എന്നും താരം വെളിപ്പെടുത്തുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.
താരത്തിന്റെ വാക്കുകൾ.. ഒൻപതാം ക്ലാസ് കഴിഞ്ഞപ്പോൾ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാൻ അച്ഛനെല്ലാം പറഞ്ഞതോടെ സിനിമയിൽ ഇടവേള വന്നു. കഴിഞ്ഞ മൂന്ന് നാല് വർഷമായി ഞാൻ സിനിമകൾ ചെയ്തിട്ടില്ല. ഈയടുത്താണ് ഒന്ന് രണ്ട് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത്. ഇനി അഭിനയത്തിലേക്ക് തിരിച്ച് വരണം.ബാലതാരം എന്ന ഇമേജ് മാറിക്കിട്ടാനും കൂടിയാണ് ഈ ഇടവേളയെടുത്തതെന്നും പറയാം. ആ കുട്ടിത്തമുള്ള മുഖം ഒന്ന് മാറി വരണമല്ലോ. സിനിമയിൽ എനിക്കടുത്ത് ബന്ധമുള്ള സംവിധായകരും മറ്റും പറഞ്ഞതും ഒരു ഇടവേളയെടുക്കുന്നത് തന്നെയാണ് നായികയായുള്ള തിരിച്ച് വരവിന് നല്ലത് എന്നാണ്. ഫോട്ടോഷൂട്ടുകളും ഈയിടെയാണ് ചെയ്യാൻ തുടങ്ങിയത് അതിന്റെയും പ്രധാന കാരണം ഇത് തന്നെയാണ്. ആ ഒരു വ്യത്യാസം രണ്ടാം വരവിൽ സഹായകമാവുമെന്ന് കരുതുന്നു. ഇപ്പോൾ കേൾക്കുന്ന കഥകളും നായിക കഥാപാത്രമായുള്ളത് തന്നെയാണ്.പക്ഷേ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. എന്തായാലും രണ്ടാം വരവ് നായികയായി തന്നെയായിരിക്കും. തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം കഥകൾ കേൾക്കുന്നുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടുകളാണ്. ആരാധകരുടെ മനം മയക്കുന്ന ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. റോജൻ നാഥാണ് നയൻതാര ചക്രവർത്തിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.
View this post on Instagram
View this post on Instagram