തെന്നിന്ത്യന്‍ താരം നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹം ജൂണ്‍ ഒന്‍പതിനാണ്. ചെന്നൈ മഹാബലിപുരത്ത് വച്ചാണ് വിവാഹം നടക്കുക. ഇതിന്റെ ഒരുക്കങ്ങളെല്ലാം നടന്നുവരികയാണ്. ഇപ്പോഴിതാ ഇവരുടെ വിവാഹം ചിത്രീകരിക്കാനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്ഫോമിന് നല്‍കിയതായുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.
വിവാഹ ഒരുക്കങ്ങളുടെ ഭാഗമായുള്ള സേവ് ദി ഡേറ്റ് കാര്‍ഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മോഷന്‍ പോസ്റ്ററായാണ് വിവാഹ ക്ഷണക്കത്ത് എത്തിയത്. പോസ്റ്ററില്‍ നയന്‍ ആന്‍ഡ് വിക്കി എന്നാണ് എഴുതിയിരിക്കുന്നത്.
കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് നയന്‍താരയും വിഘ്നേഷ് ശിവനും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. വിവാഹം തിരുപ്പതി ക്ഷേത്രത്തില്‍വച്ച് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ 150 അതിഥികളെ അനുവദിക്കാനാകില്ല എന്ന് അധികൃതര്‍ അറിയിച്ചതോടെ ചടങ്ങ് മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു.