തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്, കുഞ്ചാക്കോ ബോബന് നായകനാകുന്ന ‘നിഴല്‍’ എന്ന ചിത്രത്തിൽ ആണ് താരം എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഷൂട്ടിങ്ങിനായി നടി 25 ദിവസം കൊച്ചിയിലുണ്ട്. എന്നാല്‍ ഇതിനിടയില്‍ കുഞ്ചാക്കോ ബോബനും കുടുംബത്തോടൊപ്പമുള്ള നയന്‍താരയുടെ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക് എന്ന ഇസുകുട്ടനെ എടുത്തുകൊണ്ട് നില്‍ക്കുകയാണ് നയന്‍താര. ഒപ്പം കുഞ്ചാക്കോ ബോബനും പ്രിയയും കൂടെയുണ്ട്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ചിത്രം തന്റെ സോഷ്യൽമീഡിയ വഴി പങ്കുവെച്ചത് എന്നാല്‍ ഇസുക്കുട്ടന് നയന്‍താരയെ അത്ര പിടിച്ച മട്ടല്ല, ആള് കലിപ്പിലാണ്. ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
എസ് സഞ്ജീവ് ആണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. അപ്പു ഭട്ടതിരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയുടെ പിറന്നാള്‍ ദിനത്തില്‍ നിഴല്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിഴല്‍ നിര്‍മിക്കുന്നത്.