കുഞ്ചാക്കോ ബോബന്-ജോജു ജോര്ജ്നിമിഷ സജയന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് ഒരുക്കിയ നായാട്ട് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസായത്. ലോകമൊട്ടാകെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ ചില ബ്രില്യന്‍സ് വെളിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു.
കഥാപാത്ര നിര്‍മിതിയിലും, സെറ്റിലെ ഡീറ്റെയ്ലിങിലും സംവിധായകന് എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.