കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്ജ്, നിമിഷ സജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തുന്ന നായാട്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 8ന് തിയ്യറ്ററുകളില്‍ എത്തും.
ഷാഹി കബീര്‍ തിരക്കഥ നിര്‍വ്വഹിച്ചു മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മാര്ട്ടിന് പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന് മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ്.
ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സര്‍വൈവല്‍ ത്രില്ലര്‍ സാധുത നിലനിര്‍ത്തുന്ന നായാട്ട്, മാര്ട്ടിന് പ്രക്കാട്ടിന്റെ അഞ്ചു വര്‍ഷത്തിനു ശേഷമുള്ള തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നു. അതിജീവനവും, രാഷ്ട്രിയവും കൂടികലര്‍ത്തിയ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ‘നായാട്ട്’ സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.
ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അവാര്‍ഡ് വിന്നിംഗ് ഫിലിം മേക്കര്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തി ആര്‍ജ്ജിച്ച മഹേഷ് നാരായണ്‍ അണ്. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് മ്യൂസിക് ചിറ്റപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയാണ്. ബിനീഷ് ചന്ദ്രന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്. സൗണ്ട് ഡിസൈനിങ് അജയന് അടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിര്‍വഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്സ് സേവിയര്‍. ഓള്‍ഡ് മോങ്ക്സ് ആണ് നായാട്ടിന്റെ ഡിസൈന്‍സ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിതരണം മാജിക് ഫ്രെയിംസ് റിലീസുമാണ്.