കഴിഞ്ഞ ദിവസം ആയിരുന്നു നടൻ ദുൽഖർ സൽമാന്റെ മകൾ മറിയ അമീറയുടെ ജന്മദിനം. മമ്മൂട്ടി ഉൾപ്പെടെ നിരവധി താരങ്ങൾ മറിയത്തിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തി. എന്നാൽ, ഇതിൽ നടി നസ്രിയയുടെ സന്ദേശം ആയിരുന്നു ആരാധകരെ ആകർഷിച്ചത്. ‘അച്ഛനും അമ്മയും വഴക്കു പറഞ്ഞാൽ എങ്ങോട്ട് വരണമെന്ന് നിനക്കറിയാമല്ലോ’ എന്ന് രസകരമായി ചോദിച്ചാണ് നസ്രിയയുടെ ആശംസ അവസാനിക്കുന്നത്. ഇത് തന്നെയാണ് ആരാധകരെ ആകർഷിച്ചതും.
‘എന്റെ പ്രിയപ്പെട്ട മുമ്മുവിന് പിറന്നാൾ ആശംസകൾ. നീ ഇനി ഒരിക്കലും ഇത്രയും ചെറുതാവില്ല. നീ ഇനി ഇങ്ങനെ നച്ചു മാമിയുടെ മടിയിൽ ഇരിക്കില്ല. പക്ഷേ, എനിക്ക് അത് ചോദിക്കാൻ ഇഷ്ടമാണ്. ഇനിയും വന്ന് നീ രണ്ടു മിനിറ്റ് ഇരിക്കും. ചെറിയ ആലിംഗനം നൽകി നീ നിന്റെ കാര്യത്തിലേക്ക് മടങ്ങും. നീ അഞ്ചു വയസിലേക്ക് വളരുന്നത് ഞാൻ കണ്ടു. നീ ഞങ്ങളുടെ മാലാഖയാണ് കുഞ്ഞേ. സത്യം. ഞാൻ നിന്റെ കൂൾ മാമിയാണ്. അതുകൊണ്ട് മാതാപിതാക്കളുമായി പ്രശ്നമുണ്ടാകുമ്പോൾ എങ്ങോട്ട് ഓടി വരണമെന്ന് നിനക്ക് അറിയാമല്ലോ?’ എന്ന രസകരമായ ചോദ്യത്തോടയാണ് നസ്രിയയുടെ പിറന്നാൾ ആശംസ അവസാനിക്കുന്നത്. കുഞ്ഞു മറിയത്തെ മടിയിൽ ഇരുത്തിയിട്ടുള്ള ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് മറിയത്തിന് ആശംസകൾ നേർന്നത്.
View this post on Instagram
മമ്മൂട്ടിയും കൊച്ചുമകളുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തി. ‘എന്റെ മാലാഖയ്ക്ക് ഇന്ന് അഞ്ച് വയസായി’ എന്നാണ് കൊച്ചുമകൾക്ക് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് മമ്മൂട്ടി കുറിച്ചത്. ദുൽഖറും മകളുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു. ദുൽഖറിന്റെ പോസ്റ്റിന് താഴെ പൃഥ്വിരാജ് നൽകിയ കമന്റാണ് ആരാധകരെ രസിപ്പിച്ചത്. ‘ഹാപ്പി ബേർത്ത്ഡേ മിന്നി മൗസ്’ എന്നായിരുന്നു പൃഥ്വിയുടെ കമന്റ്. നിരവധി താരങ്ങളാണ് മറിയത്തിന് പിറന്നാൾ ആശംസകളുമായി ദുൽഖറിന്റെ പോസ്റ്റിന് താഴെ എത്തിയത്.
View this post on Instagram