നസ്രിയായുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് നസ്രിയ തന്നെയാണ് ആരാധകരെ അറിയിച്ചത്. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും എന്റെ പ്രൊഫൈലിൽ നിന്ന് നിങ്ങൾക്ക് ആർക്കെങ്കിലും മെസ്സേജ് വന്നാൽ ആ മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുതെന്നും നസ്രിയ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നസ്രിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും വിദേശ ഭാഷസംസാരിക്കുന്ന രണ്ട് യുവാക്കൾ ലൈവിൽ വന്നത്.
ഇവർ രണ്ടുപേരുടെയും സംസാരം ആയിരുന്നു ലൈവിൽ കണ്ടത്.ഹാക്കേർസ് തന്നെയാണ് നസ്രിയയുടെ പ്രൊഫൈലിലൂടെ ലൈവ് വിഡിയോ സ്ട്രീം ചെയ്തത് എന്നാണ് നിഗമനം. ‘ഏതോ കോമാളികള്‍ ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചുദിവസത്തേക്ക് എന്റെ പേരിൽ വരുന്ന മെസേജുകൾക്കു മറുപടി കൊടുക്കരുത്.’ എന്നാണ് ഇതിനു ശേഷം നസ്രിയ ആരാധകരെ അറിയിച്ചത്.