സിനിമ താരങ്ങൾ എന്നതിലുപരി വളരെ അടുത്ത സുഹൃത്തുക്കൾ ആണ് പ്രിത്വിരാജിന്റെ കടുംബവും ഫഹദിന്റെ കുടുംബവും. ഇവർ തമ്മിലുള്ള കുടുംബചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. വളരെ അടുത്ത് ബന്ധമാണ് നസ്രിയയും പ്രിത്വിരാജ്ഉം ഭാര്യയും തമ്മിൽ ഉള്ളത്. ഇവർ അടുത്ത് ഇടപെഴകുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരങ്ങൾ എത്താറുമുണ്ട്. അത്തരത്തിൽ സുപ്രിയയുമായുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.
സുപ്രിയയെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ഇതേ ചിത്രം തന്നെ സുപ്രിയയും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആക്കിയിട്ടുണ്ട്. ഒപ്പം ഐ ലവ് സിസ്റ്റർ ഇൻ ലോ എന്ന കമെന്റും നസ്രിയയുടെ ചിത്രത്തിന് സുപ്രിയ നൽകിയിട്ടുണ്ട്. ചിത്രം ഇതൊനൊടകം തന്നെ ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്തും നസ്രിയ സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നു.