കുട്ടിത്തം മാറാത്ത നടിയാണ് നസ്രിയ. വിവാഹ ശേഷവും ഇതേ രീതിയിൽ തന്നെയാണ് താരം മുന്നോട്ട് പോകുന്നത്. എങ്കിലും മലയാളത്തിന് പുറമെ തമിഴിലും ആണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ നസ്രിയയുടെയും കുടുംബത്തിന്റെയും ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
![Nazriya Nasim](https://i0.wp.com/cinemadaddy.com/wp-content/uploads/2020/11/Nazriya-Nasim.jpg?resize=598%2C516&ssl=1)
അച്ഛനും അനിയനും ഒപ്പം നസ്രിയ സ്വിമ്മിങ് പൂളിൽ നിൽക്കുന്ന ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറൽ ആകുന്നത്. എന്നാൽ താരത്തിന്റെ അമ്മ ഒപ്പം കൂടിയില്ലെങ്കിലും കരയിലിരുന്ന് ഫോട്ടോ എടുക്കുന്നതിന് സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. നസ്രിയയുടെ അനിയൻ നവീൻ ആണ് ചിത്രം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്.
‘അമ്ബിളി’ എന്ന സിനിമയിലൂടെ ആണ് നവീൻ അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്. ഫഹദിന്റെ അനുജന് ഫര്ഹാന് ഫാസിലാണ് ഇവരുടെ ചിത്രം പകർത്തിയിരിക്കുന്നത്. ഒപ്പം നസ്രിയയുടെ വളര്‍ത്തു നായ ഓറിയെയും ചിത്രത്തില്‍ കാണാം.