ലോകസിനിമാ ചരിത്രത്തിൽ ആദ്യമായി മെറ്റാവേഴ്സ് വെർച്വൽ വേൾഡിൽ റിലീസ് ചെയ്യുന്ന മോഷൻ പോസ്റ്റർ മലയാള സിനിമയ്ക്ക് സ്വന്തം. ടെയിൽസ്പിൻ മൂവി പ്രൊഡക്ഷന്റെ ബാനറിൽ രാകേഷ് കാനാടി, വിനീത് വത്സലൻ, കെകെഡി സൺസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നവാഗത സംവിധായകൻ അഖിലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നെടുളാൻ’ (സൺ ഓഫ് എ വിച്ച് Phase 1) എന്ന ബിഗ് ബജറ്റ് ഹൊറർ സിനിമയ്ക്കാണ് ഈ അംഗീകാരം കിട്ടിയിരിക്കുന്നത്.
ഏഷ്യൻ രാജ്യങ്ങളിലെ വിവിധ സിനിമകൾക്ക് വേണ്ടി ഛായാഗ്രഹണം നടത്തിയ മനോ വി നാരായണൻ ആണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ ആൻഡ് മെറ്റവേഴ്സ് കോഡിനേറ്റർ ആൻജിനോ ആൻറണി. ചിത്രത്തിലെ ഹൊറർ രംഗങ്ങളിലെ VFX കൈകാര്യം ചെയ്യുന്നത് ലൈഫ് ഓഫ് പൈ, എഫ്9, ദി ലയൺ കിംഗ് എന്നി ചിത്രങ്ങളിൽ പ്രവർത്തിച്ചവരാണ്.
ഹൊററും ത്രില്ലറും ചേർന്നു ഒരുക്കുന്ന ഈ മലയാള ചിത്രത്തിൽ ആദ്യമായി IMX അപ്രൂവ്ഡ് പനോരമിക് കാമറയും ഫോലി 8D വിത്ത് അൾട്രാ എഫക്ട്സും ഉപയോഗിക്കുന്നു. ഹൊറർ രംഗങ്ങൾ മാത്രം ചിത്രീകരിക്കാൻ ഹോളിവുഡിൽ നിന്നും സ്കേറി മൂവ്മെന്റ്സ് അസൈനിംഗ് ടീം പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ടാർഡിവേഴ്സ് എന്ന യൂറ്റിലിറ്റി പ്ലാറ്റ്ഫോം ആണ് മെറ്റവേഴ്സ് കോഡിനേറ്റർ.