ചുരുക്കം ചില വേഷങ്ങളിലൂടെ തന്നെ മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നായികയാണ് രജീഷ വിജയൻ.അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യചിത്രത്തിലൂടെ തന്നെ കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാർഡും ഈ നടി സ്വന്തമാക്കിയിരുന്നു. ഏറ്റവുമൊടുവിൽ ജൂൺ എന്ന സിനിമയിലാണ് രജീഷ വിജയൻ അഭിനയിച്ചത്.
രജീഷ നായികയായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഫൈനൽസ് . മണിയൻപിള്ള രാജുവും പി രാജീവും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ വി അരുൺ ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.ആലിസ് എന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്.ചിത്രത്തിലെ ആദ്യ സോങ് ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.നീ മഴവില്ല് പോലെൻ എന്ന ഗാനത്തിന്റെ ടീസർ ആണ് പുറത്ത് വിട്ടത്.പ്രിയ പ്രകാശ് വാര്യർ ആണ് ഗാനം ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട് ഗാനത്തിന്റെ ടീസറിന്.പ്രിയയോടൊപ്പം നരേഷ് അയ്യരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.കൈലാസ് മേനോൻ ആണ് സംഗീത സംവിധായകൻ.
ഒരു സ്പോര്‍ട്സ് ശ്രേണിയിൽ ഉള്ള ത്രില്ലറാണ് ചിത്രം .സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ രജിഷയുടെ അച്ഛന് വേഷത്തില്‍ എത്തുന്നത്. സ്പോര്‍ട്സ് കോച്ചായ വര്‍ഗീസ് മാഷ് എന്ന കഥാപാത്രമാണ് സുരാജിന്റേത്. ധ്രുവന്, നിരഞ്ജ്, ടിനി ടോം, കുഞ്ചന്‍, മലാ പാര്‍വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം കായിക താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.