തീവണ്ടിയിലെ ജീവാംശമായി എന്ന മനോഹരഗാനം പ്രേക്ഷകർക്ക് നൽകിയ കൈലാസ് മേനോൻ ഈണമിട്ട മറ്റൊരു മനോഹരഗാനം. രജിഷ വിജയൻ നായികയാകുന്ന ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി കൈലാസ് മേനോൻ ഈണമിട്ട് നരേഷ് ഐയ്യറും പ്രിയ വാര്യരും ചേർന്നാലപിച്ച ‘നീ മഴവില്ല് പോലെൻ’ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ വേർഷൻ ടോവിനോ തോമസ് പുറത്തിറക്കി. ശ്രീരേഖ ഭാസ്കരന്റെയാണ് വരികൾ. പി ആർ അരുൺ സംവിധാനം നിർവഹിക്കുന്ന ഫൈനൽസിന്റെ നിർമാണം മണിയൻപിള്ള രാജുവും പ്രജീവ് സത്യവർത്തനും ചേർന്നാണ്.