വിശാല്‍ തമന്ന ചിത്രം ആക്ഷനിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തുവിട്ടു. നീ സിരിച്ചാലും എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാദന സര്‍ഗവും ജോനിത ഗാന്ധിയും ശ്രീനിഷയും ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്. പി എ വിജയുടെ വരികള്‍ക്ക് ഹിപ് ഹോപ് തമിഴ സംഗീതം പകര്‍ന്നിരിക്കുന്നു. സുന്ദര്‍ സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. യോഗി ബാബു, കബീര്‍ ദുഹാന്‍, രാംകി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ട്രിഡെന്റ് ആര്‍ട്സിന്റെ ബാനറില്‍ ആര്. രവീന്ദ്രനാണ് ചിത്രം നിര്‍മിക്കുന്നത്.