20 കാരിയായ ഒരു മകളുടെ അമ്മയാണ് എന്ന് തോന്നുകയില്ലാത്ത ഇന്നും സ്ലിം ആൻഡ് ബ്യൂട്ടിഫുൾ ആയിരിക്കുന്ന താരമാണ് നീന കുറുപ്പ്. 30 വർഷങ്ങൾക്കു മുൻപ് ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. വളരെ ആകസ്മികമായി സിനിമയിലേക്കെത്തിയ ഒരു വ്യക്തിയാണ് താനെന്നും താൻ അഭിനയം വളരെ സീരിയസ് ആയി കണ്ടിട്ടില്ല എന്നും താരം ഇപ്പോൾ തുറന്നു പറയുന്നു. അന്ന് മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോൾ അതിന്റെ എക്സൈട്ടുമെന്റ് പോലും തനിക്ക് ഉണ്ടായിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ നല്ല കഥാപാത്രങ്ങൾ കിട്ടുവാൻ ആഗ്രഹിക്കുകയാണ് എന്നും താരം പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
താരത്തിന്റെ വാക്കുകൾ:
ശ്രീധരന്റെ ഒന്നാം തിരുമുറിവ് ചെയ്യുമ്പോൾ മമ്മൂക്കയുടെ കൈയിൽ പിടിച്ച് അഭിനയിക്കേണ്ട സീനുണ്ടായിരുന്നു. അന്നെനിക്ക് അത് ചെയ്യാൻ വല്ലാത്ത മടിയായിരുന്നു. എങ്ങനെയാണ് തൊട്ട് അഭിനയിക്കുക എന്നുപോലും ഓർത്തിരുന്നു. ആ ഞാനാണ് ജാൻസിയെന്ന ബോൾഡ് ക്യാരക്ടർ ഏറ്റെടുത്തത്.കരിയറിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ജാൻസി. രണ്ട് സീനുകൾ മാത്രമേയുള്ളൂ എങ്കിലും എനിക്ക് തൃപ്തി നൽകിയ കഥാപാത്രമായിരുന്നു അത്. സത്യത്തിൽ അത്തരം ബോൾഡ് ക്യാരക്ടേഴ്സ് ചെയ്യാനാണ് താത്പര്യം. ഈ കരയുന്ന അമ്മ കരയുന്ന ചേച്ചി അതൊക്കെ ഞാൻ കുറേയേറെ ചെയ്തതാണ്. ഇനിയെങ്കിലും അൽപം വെറൈറ്റി ഷെയ്ഡുള്ള കഥാപാത്രം ചെയ്യണം.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…