Categories: Celebrities

സിനിമയില്‍ അവസരം ലഭിച്ചിരുന്നുവെങ്കില്‍ ആരുടെ മുന്നിലും കൈനീട്ടണ്ടായിരുന്നു ! പ്യാരിയുടെ ഭവാനി മനസ് തുറക്കുന്നു

പ്യാരിയുടെ ഭവാനിയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. ഒരു പക്ഷേ കല്യാണ രാമന്‍ ഇന്ന് പുറത്ത് ഇറങ്ങി ഇരുന്നെങ്കില്‍ മലയാളികള്‍ ഏറ്റവുമധികം ആഘോഷിക്കുന്നത് ഭവാനിയേയും പ്യാരിയേയും ആയിരിക്കും. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലും എണ്‍പതുകളിലും മലയാളസിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ബീന ജോസഫ് എന്ന ബീന കുമ്പളങി.

നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കല്യാണരാമന്‍ എന്ന ചിത്രത്തിലെ ഭവാനി എന്ന കഥാപാത്രത്തെയാണ് മലയാളികള്‍ ഓര്‍മിക്കുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബീന അഭിനയരംഗത്ത് നിന്ന് മാറി നില്‍ക്കുകയാണ്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരം തന്റെ സിനിമ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ്. അഭിനയിക്കാന്‍ പോകാത്തത് കൊണ്ട് നിരവധി ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് , തന്റെ ദുരവസ്ഥ കണ്ട് അമ്മ സംഘടനയായിരുന്നു വീട് ഒരുക്കിത്തന്നതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

36 മത്തെ വയസിലാണ് വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു. സാബുവാണ് ഭര്‍ത്താവ്. തങ്ങള്‍ അടുത്ത സുഹൃത്തുക്കളായാരുന്നു. പരസ്പരം മനസിലാക്കിയാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷം എവിടേക്ക് എന്ന ചോദ്യം ജീവിതത്തില്‍ വന്നു. തന്റെ അവസ്ഥ കണ്ട് മണിയന്‍ പിള്ള രാജുവാണ് സഹായത്തിനെത്തിയത്. വിവാഹ ശേഷവും ചുരുക്കം ചില സിനിമകളില്‍ അഭിനയിച്ചിരുന്നു.
ഇപ്പോള്‍ അമ്മ സംഘടന നല്‍കുന്ന കൈനീട്ടമുള്ളത് കൊണ്ടാണ് പട്ടിണിയില്ലാതെ ജീവിക്കുന്നത്. മരുന്നിനു തന്നെ പലപ്പോഴും പണം തികയാറില്ല തനിക്ക് സിനിമയില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു എന്നും ബീന അഭിമുഖത്തില്‍ പറഞ്ഞു.

.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago