യുവത്വം തുളുമ്പുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ ഇടം നേടിയ യുവ നടൻ നീരജ് മാധവിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു. പരമ്പരാഗത നമ്പൂതിരി ശൈലിയിൽ നടന്ന വേളിയുടെ ചിത്രങ്ങൾ പോലെ തന്നെ സിനിമാലോകത്തെ സുഹൃത്തുക്കൾക്കായി നടത്തിയ റിസപ്ഷനിലെ ചിത്രങ്ങളും മലയാളികളെ അതിശയിപ്പിച്ചു. കോഴിക്കോട് സ്വദേശിനിയായ ദീപ്തിയെയാണ് നീരജ് വിവാഹം കഴിച്ചിരിക്കുന്നത്. സുന്ദരമായ ഒരു ജീവിതം ആരംഭിച്ചിരിക്കുന്ന ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം