ബോളിവുഡ് സീരിസ് ഫാമിലിമാനിലെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തതോടെ നീരജിനെ തേടി നിരവധി അവസരങ്ങളാണ് വന്നെത്തുന്നത്. മലയാളത്തില്‍ ദൃശ്യം ഉള്‍പ്പെടെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് നടന്‍ നീരജ് മാധവ്. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രമായ ഗൗതമന്റെ രഥം എന്ന സിനിമ റിലീസിന് അടുക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ നീരജ് കഴിഞ്ഞ ദിവസം പങ്കുവെച്ച് ഒരു വീഡിയോ ആണിപ്പോള്‍ ആരാധകരുടെ കണ്ണില്‍ ഉടക്കിയത്. പ്രൊവിഡന്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ താരം അവിടെ ഡാന്‍സ് ചെയ്ത വീഡിയോ ആണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
പ്ലാന്‍ ചെയ്ത ഡാന്‍സ് അല്ലെന്നും പെട്ടന്നുള്ള കോറിയോഗ്രാഫി ആണിതെന്നും നീരജ് പറയുന്നു. ഡാന്‍സ് വീഡിയോ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രൊവിഡന്‍സ് കോളേജിലെ വൈബ് തന്നെ അത്ഭുതപ്പെടുത്തി കഴിഞ്ഞു എന്ന് കൂട്ടിച്ചേര്‍ത്താണ് താരം വീഡിയോ പങ്കു വെച്ചിരിക്കുന്നത്. തമിഴ് പാട്ടിനൊപ്പം ചുവടുവെച്ച ഡാന്‍സ് വീഡിയോയില്‍ പല അഭ്യാസ പ്രകടനങ്ങളും കാണാവുന്നതാണ്. സദസിന് നേരെ ഇറങ്ങി ഡാന്‍സ് ചെയ്യുന്നതും വീഡിയോയില്‍ ദൃശ്യമാണ്, ഗൗതമന്റെ രഥം, എന്നിലെ വില്ലന്‍ പാതിരാകുര്‍ബാന എന്നീ ചിത്രങ്ങളാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ റിലീസുകള്‍. ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലെ എന്നെ തല്ലണ്ടമ്മാവാ എന്ന് തുടങ്ങുന്ന പാട്ടിന് കോറിയോഗ്രാഫി നിര്‍വഹിച്ചത് നീരജ് ആയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…