മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യുവനടൻ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് സ്വദേശി ദീപ്തിയാണ് വധു. നീരജ് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. സിനിമാ മേഖലയില്‍നിന്നും പുറത്തുനിന്നും നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നത്. സഹനടനായി സിനിമയിലേക്കെത്തിയ നീരജിന് ബ്ലെസ്സി സംവിധാനം നിർവഹിച്ച മോഹൻലാൽ ചിത്രം ദൃശ്യമാണ് ഒരു ബ്രേക്ക് ത്രൂ നൽകിയത്.
2013ല്‍ പുറത്തിറങ്ങിയ ബഡ്ഡിയാണ് ആദ്യ ചിത്രം. തുടര്‍ന്ന് ദൃശ്യം, അപ്പോത്തിക്കിരി, 1983, സപ്തമശ്രീ തസ്കര, ഒരു മെക്സിക്കന്‍ അപാരത തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച വേഷം ചെയ്തു. ലവകുശയിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച നീരജ് പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു. ഉടൻ തന്നെ നീരജ് ഒരു ചിത്രം സംവിധാനം നിർവഹിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.