യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യുവനടൻ നീരജ് മാധവ് കഴിഞ്ഞ ദിവസം വിവാഹിതനായി.കോഴിക്കോട് സ്വദേശി ദീപ്തിയാണ് വധു. സിനിമാ പ്രവർത്തകർക്കായി എറണാകുളം ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച വിരുന്നിൽ മമ്മുക്ക, മഞ്ജു വാര്യർ, ഇടവേള ബാബു, പേളി മാണി, വിഷ്ണു എന്നിങ്ങനെ പല പ്രിയതാരങ്ങളും പങ്കെടുത്തു. ആചാരാനുഷ്ഠാനങ്ങളോടെ വർണാഭമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു