നീരജ് മാധവന്റെ പണിപാളി സോങ് വലിയ ഹിറ്റ് ആയിരുന്നു. താരത്തിനൊപ്പം കേരളത്തിലെ യുവാക്കളും ഗാനം ഏറ്റ് പാടുകയായിരുന്നു. കൊച്ചുകുട്ടികളിൽ പോലും ഗാനം വലിയ സ്വാധീനം ആണ് ഉണ്ടാക്കിയത്. ഇപ്പോൾ താരത്തിന്റെ ഫ്ലൈ എന്ന റാപ്പ് സോങ്ങും ട്രെൻഡ് ആകുകയാണ്. പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ആണ് ഗാനത്തിന്റെ ഉള്ളടക്കം.
ഗാനം കാണാം
നീരജ് തന്നെയാണ് ഗാനം എഴുതിയതും ആലപിച്ചതും. രോഹിത് ബാനുവാണ് സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്. പണിപാളി ഗാനം പോലെ തന്നെ ഫ്ലൈയും പ്രേക്ഷക ശ്രദ്ധ നേടി വരുകയാണ്. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്.