രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് നടി നേഹ ധൂപിയ (Neha Dhupia). സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. രണ്ടുവയസ്സുകാരിയായ മകള്‍ മെഹറിന് കൂട്ടുവരാന്‍ പോകുന്ന വിവരം നേഹ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ബേബി ഷവറിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
സ്റ്റൈലിഷ് ലുക്കിലാണ് നേഹ ധൂപിയ ചിത്രങ്ങളിലുള്ളത്. ഫ്ലോറല്‍ സാരിയും ട്രാന്‍സ്പെരന്റ് ബേയ്ജ് നിറത്തില്‍ ഉള്ള ഗൗണും, ലോങ് ട്രഞ്ച് കോട്ടും അണിഞ്ഞാണ് ചിത്രങ്ങള്‍. നാല്‍പ്പത്തിയൊന്നാമത്തെ വയസിലാണ് നേഹ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങുന്നത്. രണ്ടാമത്തെ ഗര്‍ഭകാലത്തിന്റെ അനുഭവങ്ങളും അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ചിരുന്നു. ദിവസവും രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ഛര്‍ദിയോടെയാണ്. അതില്ലാതെ എഴുന്നേല്ക്കുന്ന ദിവസം എന്തോ പ്രശ്നമുണ്ടെന്നാണ് തോന്നാറുള്ളതെന്നാണ് നേഹ പറയുന്നത്.
അതേസമയം, ഗര്‍ഭിണിയായതിന്റെ പേരില്‍ പല പ്രൊജക്റ്റുകളില്‍ നിന്നും മാറ്റി നിര്‍ത്തുന്ന അനുഭവമുണ്ടായെന്നും നേഹ പറയുന്നു. ഗര്‍ഭിണിയായതുകൊണ്ട് വിശ്രമം വേണമെന്നും മാറിനില്‍ക്കണമെന്നുമാണ് പലരുടെയും ഉപദ്ദേശം. എന്നാല്‍ ഗര്‍ഭിണിയാണെന്നു പറഞ്ഞ് ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടോ എന്നും നേഹ ചോദിക്കുന്നു.